നവാസിന്റെ നാവടക്കിയോ ഇന്ത്യ? പാകിസ്താന് പ്രസിഡന്റ് നവാസ് ഷെറീഫിന് ചുട്ട മറുപടിയുമായി ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരത ഒരു രാജ്യത്തിന്റെ നയമായി മാറുമ്പോള്‍ അത് യുദ്ധക്കുറ്റമാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്ന് നവാസ് ഷെരീഫ് ഇന്നലെ ആരോപിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. യു.എന്നില്‍ ഇന്ത്യയ്ക്ക് വിജയദിനമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.കെ ഭദ്രകുമാര്‍, ടി.പി ശ്രീനിവാസന്, വി. മുരളീധരന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍.