കേരളത്തിന്റെ മുന്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രിമാരില്‍ ഒരാളും രാഷ്ട്രീയക്കാരിലെ എഴുത്തുകാരനും, എല്ലാത്തിലുമുപരി കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് കേരളപ്പിറവി ദിനത്തില്‍ മോണിങ് ഷോയില്‍ അതിഥിയായെത്തുന്നു. മലയാള ഭാഷ പഠിക്കുന്ന കാര്യത്തിലും പഠിപ്പിക്കുന്ന കാര്യത്തിലും മലയാളിയുടെ മനം മാറണമെന്ന് കാര്ത്തികേയന് പറഞ്ഞു. കേവലം ആഘോഷങ്ങളിലും ദിനാചരണങ്ങളിലും മാത്രം ഇത് ഒതുങ്ങാന്‍ പാടില്ല. രാഷ്ടീയ നേതൃത്വത്തിന് ഭാഷാ പഠനം ആരെയെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും കാര്ത്തികേയന് പറഞ്ഞു.