മലപ്പുറം: തിരുമുടി പളളി വിവാദം വിട്ടൊഴിയുന്നതിന് മുന്‍പ് ഇരു വിഭാഗം സുന്നികളും വീണ്ടും നേര്‍ക്കു നേര്. കുറ്റിപ്പുറത്തെ നിക്ഷേപ തട്ടിപ്പില്‍ എപി സുന്നി വിഭാഗത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് എസ്.വൈ.എസ്് രംഗത്തെത്തി.100 കോടി രൂപയുടെ തട്ടിപ്പു കേസിലെ പ്രതി അബ്ദുള്‍ നൂര്‍ എന്നയാള്‍ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്. ഇക്കാലയളവില്‍ ഇയാളെ കാന്തപുരം ഒളിവില്‍ താമസിപ്പിച്ചെന്ന് എസ്.വൈ.എസ് ആരോപിച്ചു. ഇയാള്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലൂള്ള മര്‍ക്കസില്‍ താമസിച്ചത് എന്തിനാണെന്നും ഈ തട്ടിപ്പിന് കാന്തപുരത്തിന് എന്ത് പങ്കാണുള്ളതെന്നും അന്വേഷിക്കണമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. തട്ടിപ്പുകേസില്‍ പ്രതിയായ നൂര്‍ കാന്തപുരത്തിന്റെ ബിനാമിയാണെന്നും എസ്.വൈ.എസ് എഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ തട്ടിപ്പു നടത്തിയ ആളെ താന്‍ കണ്ടിട്ടുപോലുമില്ലെ