ന്യൂ ഡല്‍ഹി: ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാത്ത ആംആദ്മി പാര്‍ട്ടി 17 കോടി രൂപ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചു. ദില്ലി തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 13 വരെ പാര്‍ട്ടിയുടെ സമ്പാദ്യം 10 കോടി 49 ലക്ഷം രൂപയായിരുന്നു. പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് 6 കോടിയിലധികം രൂപ പാര്‍ട്ടിക്ക് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അരവിന്ദ് കേജ്രിവാള് ഗൂഗിള്‍ ഹാങ് ഔട്ടിലൂടെ നടത്തിയ പ്രചരണത്തിന് ശേഷം പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ ഒഴുക്കാനുണ്ടായിരിക്കുന്നത്. മാറ്റത്തിന്റെ രാഷ്ട്രീയം എന്ന പ്രചരണവുമായാണ് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.