കോട്ടയം: കേരള കോണ്‍ഗ്രസെന്നു കേട്ടാല്‍ സി.പി.ഐയ്ക്ക് ഭയവും വിറളിയുമാണെന്ന് കെ.എം മാണി. എത്ര ആലോചിച്ചിട്ടും അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. കേരള കോണ്‍ഗ്രസ് എങ്ങോട്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. സി.പി. ഐ എഴുതാപ്പുറം വായിക്കുകയാണ്. കേരളാ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. കിട്ടിയ സീറ്റ് വില്‍പ്പനച്ചരക്കാക്കിയ സിപിഐ യെപ്പോലുള്ള കളങ്കിത രാഷ്ട്രീയ കക്ഷികള്‍ തങ്ങള്‍ക്ക് സാരോപദേശം തരേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കി.