ശബരിമലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കാനും ഒരേ മനസോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ഉപദേശിക്കണമെന്ന് വി.എം സുധീരനോട് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. ഹൈന്ദവാചാരങ്ങളിലെ സര്‍ക്കാര്‍ ഇടപെടല്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇടപെടാന്‍ മതേതര സര്‍ക്കാരിന് കഴിയില്ലെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ശബരിമല വിവാദത്തില്‍ പ്രതികരിച്ചു. ശബരിമലയില്‍ ശരണം തേടുന്നതാര്? പങ്കെടുക്കുന്നവര്‍- രാജ്മോഹന്‍ ഉണ്ണിത്താന്, പി. ബി.ജു, വി.വി രാജേഷ്, സി.ആര് നീലകണ്ഠന്, രാഹുല്‍ ഈശ്വര്‍ എന്നിവര്‍.