പാല: പാല - തൊടുപുഴ ഹൈവേ നിര്‍മ്മാണം മൂലം വൃദ്ധയായ വിധവയ്ക്കും മകനും കിടപ്പാടം നഷ്ടടമായി. കുറിഞ്ഞി വളവ് നികത്തുന്നതിന്റെ ഭാഗമായി മണ്ണെടുപ്പ് മൂലമാണ് ആറുപത്തിയെട്ടുകാരി കത്രിയുടെ വീട് വാസയോഗ്യമല്ലാതായത്. അര നൂറ്റാണ്ടിലേറെയായി കുടികിടപ്പ് കിടന്ന ഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് സ്ഥലമുടമയും അധികാരികളും ഇവര്‍ക്ക് നല്കിയ മറുപടി. അന്‍പത്തിമൂന്ന് വര്‍ഷമായി പാല തൊടുപുഴ റോഡിലെ കുറിഞ്ഞി വളവില്‍ സ്വകാര്യ വ്യക്തിയുടെ അഞ്ച് സെന്റ് ഭൂമിയില്‍ കുടികിടപ്പായി താമസിച്ചു വരികയായിരുന്നു കത്രിയും കുടുംബവും. കുലിപ്പണിയ്ക്കു പോയാണ് ഇവരും മകന് ബന്നിയും അടങ്ങുന്ന കുടുംബം ഇവിടെ ജീവിച്ചു പോകുന്നത്. എന്നാല്‍ റോഡ് വികസനത്തിന്റെ പേരില്‍ സ്ഥലത്തിന്റെ പകുതിയിലേറെ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഇവര്‍ക്ക് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ്.