ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനായി മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ നിയമിക്കാന്‍ തീരുമാനിച്ചു. ചെയര്മാന് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, നീലാ ഗംഗാധരന് എന്നിവരും കമ്മീഷനില്‍ അംഗങ്ങളായിരിക്കും. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എന്നീ പദവികളില്‍ ഇരുന്ന പരിചയ സമ്പത്തുമായാണ് പുതിയ ദൗത്യമേറ്റെടുക്കാന്‍ പോകുന്നത്. പോരാടി നേടിയ മധുരമോ വീര പരിവേഷങ്ങളോ ഇല്ലാതെ വി.എസ് പദവി ഏറ്റെടുക്കുകയാണ്. വി.എസ് ഇനി വരച്ച വരയിലോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഭാസുരേന്ദ്രബാബു, എന്‍.എം പിയേഴ്സണ്‍, ജോസഫ് വാഴയ്ക്കന്, എ.എന്‍ ഷംസീര്‍ എന്നിവര്‍.