തിരുവനന്തപുരം: കേരളകോണ്‍ഗ്രസ്സിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തില്‍ മാണിയെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിയുടെ നിലപാട് സമ്മര്‍ദ്ദതന്ത്രമായി കാണാന്‍ ആകില്ലെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ബാര്‍കോഴക്കേസില്‍ കെ.എം മാണിക്കെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണത്തിനാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ നടത്തിയ അന്വേഷണമാണ് മാണിയെ കുറ്റവിമുക്തനാക്കിയത് എന്ന് ചാണ്ടി പറഞ്ഞു. മാണിയുമായി വ്യക്തിപരമായ പ്രശ്നമൊന്നുമില്ലെന്ന് ചെന്നിത്തലയും പറഞ്ഞു. പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.