കെ.എം. മാണി യു.ഡി.എഫ് വിടില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതിനായി പലരും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇടഞ്ഞ മാണിയെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ ശ്രമമുണ്ടാകും. അതേസമയം ബാര്‍ക്കോഴക്കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വീണ്ടും കേരളാ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സ്വന്തം പ്രതിഛായ നന്നാക്കാനുള്ള കെ.എം. മാണിയുടെ ശ്രമത്തിനു കോണ്‍ഗ്രസ് നേതൃത്വം വഴങ്ങേണ്ടി വരുമോ? ഘടകകക്ഷികളുടെ വിലയിരുത്തല്‍ ചര്‍ച്ച ചെയ്യാന്‍ പോലും ആകാതെ യു.ഡി.എഫ് സംവിധാനം ദുര്‍ബലമാകുകയാണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പന്തളം സുധാകരന്, ആന്റണി രാജു, വര്‍ഗീസ് ജോര്‍ജ്, ജേക്കബ് ജോര്‍ജ്.