കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം അടഞ്ഞ അദ്ധ്യായമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അദ്ധ്യക്ഷനായി സമിതി രൂപീകരിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായി. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്ത ജുഡീഷ്യല്‍ അന്വേഷണം നടക്കും. ഹൈക്കോടതിക്കകത്തുള്ള പ്രശ്നങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കേണ്ടത്. അതില്‍ ഇടപെടാന്‍ സര്ക്കാരിനാവില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.