തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ ക്രമക്കേടിനു തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നു വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നാണ് പരാതി. 2005-06 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പരാതിക്കടിസ്ഥാനമായ അഴിമതി നടന്നത്. 10 കോടി വിലയുള്ള സാധനങ്ങള്‍ 70 കോടി രൂപയ്ക്കു വാങ്ങിയതായി പരിശോധനയില്‍ മനസ്സിലായെന്നു വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. 1997 മുതലുള്ള ഇടപാടുകളാണ് അന്വേഷണ പരിധിയില്‍ ഉള്ളത്. ഉമ്മന്‍ ചാണ്ടി, ഇബ്രാഹിംകുഞ്ഞ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.