തിരൂര്‍: മലപ്പുറം പൊന്നാനി മാറഞ്ചേരിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ആരും പട്ടിണി കിടക്കാറില്ല. അവരെയൊക്കെ സഹായിക്കാന്‍ എം.ആര്. വൈ. വാട്ട്സ്ആപ്പ് കൂട്ടായ്മയുണ്ട്. പാവപ്പെട്ടവരെ കണ്ടെത്തി എല്ലാ മാസങ്ങളിലും അരി എത്തിക്കുകയാണ് മാറഞ്ചേരിയിലെ ഈ ചെറുപ്പക്കാര്‍. വാട്സ്ആപ്പ് ഗ്രൂപ്പില്‍ രാജ്യത്തിനകത്തും പുറത്ത് നിന്നുമായി നിരവധി പേരാണ് ഉള്ളത്. പ്രധാനമായും പ്രവാസികളാണ് കൂട്ടായ്മയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്. ആര്‍ക്കെല്ലാം വിതരണം ചെയ്യുന്നുവെന്നത് രഹസ്യമാണ്. ഇല്ലാത്തവന് അറിഞ്ഞ് നല്‍കുകയാണ് ഇവരുടെ രീതി. ഓരോ മാസവും അരി വിതരണം ചെയ്യുന്നതെല്ലാം ഗ്രൂപ്പില്‍ കൃത്യമായി അറിയിക്കും.