ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന അഭ്യൂഹം ശക്തം. സംസ്ഥാന ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദുമായി പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തി. അടുത്ത വര്‍ഷമാദ്യം നടക്കുന്ന യുപി തിരഞ്ഞെടുപ്പിനുളള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി വിളിച്ചു ചേര്‍ത്തയോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. അടുത്തമാസം 12ന് രാഹുലും പ്രിയങ്കയും ചേര്‍ന്ന് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതാവിനും സഹോദരനും വേണ്ടി റായ് ബറേലിയിലും അമേഠിയിലും പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുന്നതു സംബന്ധിച്ച് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്കി.