തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന സൂചനകളുടെ മറവില്‍ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്ഥാപിത താല്‍പ്പര്യക്കാര്‍ വിഷയം മുതലെടുക്കുന്നു. ഏതെങ്കിലുമൊരു മതവിഭാഗത്തെ ഇതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സാധിക്കില്ല. വിഷയത്തില്‍ മുസ്ലീങ്ങളെ ആകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാല് പേരെയുമാണ് കാണാതായത്.