വടകര: ഐ.എസ് കേന്ദ്രത്തിലെത്തി എന്ന് സംശയിക്കുന്ന ഡോ. ഇജാസ് മുഹമ്മദ് വടകര തിരുവള്ളൂരിലെ മെഡിക്കല്‍ സെന്ററില്‍ നിന്ന് പോയത് ഒന്നരമാസം മുമ്പ്. ചികിത്സ നടത്തിയിരുന്ന അക്യുറ മെഡിക്കല്‍ സെന്ററിലേക്ക് ബി.ജ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വടകരയിലെ അക്യുറ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പൂട്ടിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഡോക്ടര്‍ ഇജാസ് ഇവിടെയെത്തിയത്. ഇടയ്ക്കിടെ ദീര്‍ഘകാല അവധിയെടുത്തിരുന്നു. ഇജാസ് മതപ്രഭാഷണം നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഒന്നരമാസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് അവസാനം പോയത്.