കൊച്ചി: പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത കത്തിയില്‍ നിന്ന് കൊല്ലപ്പെട്ട യുവതിയുടെ ഡി.എന്‍.എ ലഭിച്ചു. കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്നാണ് ഡി.എന്‍.എയുടെ സ്ഥിരീകരിച്ചത്. ഇതോടെ കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കേസില്‍ പോലീസ് തിരയുന്ന അനാറുള്‍ ഇസ്ലാമിന്റെ ഫോണ്‍ കൊലപാതകം നടന്ന ദിവസം ആന്ധ്രയിലായിരുന്നുവെന്ന് കണ്ടെത്തി. സംഭവ ദിവസം അനാറുള്‍ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നുവെന്നാണ് അമീറുള്‍ മൊഴി നല്‍കിയിരുന്നത്. കൊലയ്ക്ക് ശേഷം താന്‍ അസാമിലേക്ക് രക്ഷപ്പെട്ട ട്രെയിനില്‍ അനാറുളളും ഉണ്ടായിരുന്നുവെന്നും അമീറുള്‍ മൊഴി നല്‍കിയിരുന്നു. അനാറുള്ളിനെ കുറിച്ച് അമീറുള്‍ നല്കിയ മൊഴികള്‍ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയാത്തെ സാഹചര്യത്തിലാണ് പോലീസ്.