കല്‍പ്പറ്റ: വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക പരിശീലന പരിപാടി ഒരുക്കി മാതൃകയാകുകയാണ് വയനാട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍. ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ കൂടുതലായി പഠിക്കുന്ന മൊതക്കര ജിഎല്‍പി സ്കൂളിലാണ് ഒരു മാസത്തെ പരിശീലനം നടന്നത്. ഡെറാഡൂണില്‍ നിന്നുള്ള തിയേറ്റര്‍ പ്രവര്‍ത്തകയും ട്രെയിനറുമായ ശ്വേത വിജാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ശ്വേത ഇവിടെത്തിയത്. ഗ്രാമത്തിലെ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിശീലനം നല്‍കാനുള്ള സ്കൂള്‍ അധികൃതരുടെ ക്ഷണം ഇവര്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയായിരുന്നു. കഥകളും നാടകവുമൊക്കെയായി ഒരുമാസത്തെ പരിശീലന പരിപാടി കുട്ടികള്‍ ഏറെ ആസ്വദിച്ചു. കുട്ടികളുടെ പ്രതികരണം മികച്ചതായിരുന്നുവെന്ന് ശ്വേതാ പറഞ്ഞു.