തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ പമ്പല്‍ നിന്ന് ഇനിമുതല്‍ പെട്രോള്‍ ലഭിക്കില്ല. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന് ജെ തച്ചങ്കരി പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ കൊണ്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരമൊരു തീരുമാനത്തിന് മോട്ടോര്‍ വാഹന വകുപ്പിനെ എത്തിച്ചത്. തീരുമാനം അപ്രായോഗികമാണെങ്കില്‍ പുനഃപരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. എന്നാല്‍ ജനങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണുണ്ടാകുന്നത്.