പ്രശസ്ത ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് (76) അന്തരിച്ചു. ഓസ്ട്രേലിയന്‍ ഡയറക്ടേഴ്സ് ഗില്‍ഡ് ട്വിറ്ററിലൂടെയാണ് കോക്സിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഗോവയിലെയും തിരുവനന്തപുരത്തെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പോള്‍ കോക്സിന്റെ ചിത്രങ്ങള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 2012ലെ കേരള ചലച്ചിത്ര മേളയില്‍ കോക്സ് ആയിരുന്നു ജൂറി ചെയര്മാന്. ഓസ്ട്രേലിയന്‍ സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ച സംവിധായകനാണ് പോള്‍ കോക്സ്. നെതര്‍ലാന്‍ഡില്‍ ജനിച്ച്് വളര്‍ന്ന പോള്‍ കോക്സ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് സിനിമാ ലോകത്തെത്തുന്നത്.