പത്തനംതിട്ട: ശബരിമലയിലെ അടുത്ത തീര്‍ഥാടനകാലത്ത് പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കര്‍ശനമാക്കും. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകിരക്കും. ശബരിമലയിലെ സുരക്ഷയും മറ്റു സജ്ജീകരണങ്ങളും വിലയിരുത്താന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പമ്പയിലേക്ക് നേരിട്ട് മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും. വെടിവഴിപാടിന് കൂടുതല്‍ സുരക്ഷ ഒരുക്കുമെന്നും കളക്ടര്‍ യോഗത്തിന് ശേഷം അറിയിച്ചു.