പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ വട്ടോളിപ്പടിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് കൂടുതല്‍ പരിശോധന നടത്തുന്നു. ക്രൈംബ്രാഞ്ച് എസ്.പി. പി.കെ മധുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ ദൃശ്യത്തിലുള്ളത് ജിഷയാണെന്ന് തനിക്കുറപ്പില്ലെന്ന് സഹോദരി ദീപ പറഞ്ഞു. ജിഷയുടെ അമ്മ രാജേശ്വരിയില്‍ നിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും.