തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്നം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ നാളെ ഡല്‍ഹിയിലെത്തും. കെ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്ന് വി.എം സുധീരനെ മാറ്റണമെന്ന ഉദ്ദേശത്തിലാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാത്തത്. എന്നാല്‍ സുധീരനെ മാറ്റിയാല്‍ പകരം ആരെയാക്കുമെന്ന കാര്യത്തില്‍ ഉന്നതര്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ രാഹുല്‍ഗാന്ധിക്ക് താല്പര്യമില്ല. രണ്ടാംനിരനേതാക്കളിലൊരാളെ നേതാവാക്കണമെന്ന വാദവും ഹൈക്കമാന്‍ഡില്‍ ശക്തമാണ്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നത്.