തിരുവനന്തപുരം: ഫയലുകള്‍ നോക്കി തീരുമാനമെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പോസിറ്റീവ് സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതപ്രശ്നമുണ്ടെന്ന് ഓര്‍ക്കണം. ഉദ്യോഗസ്ഥര്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്നതല്ല, സര്‍ക്കാരിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എന്നതാണ് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനാഭിലാഷം നിറവേറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് ഉദ്യോഗസ്ഥരുടെ സഹകരണം വേണം. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഫയലുകളില്‍. ചില ഉദ്യോസ്ഥര്‍ ആ തീവ്രതയില്‍ അത് മനസ്സിലാക്കുന്നില്ല. കൈക്കൂലി ആക്ഷേപങ്ങള്‍ വലിയ രീതിയിലുളള സ്ഥലമല്ല സെക്രട്ടേറിയേറ്റെങ്കിലും സ്ഥിരമായി കയറിയിറങ്ങുന്നവരെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.