മലപ്പുറം: വടകരയിലെ അരക്കുളങ്ങരയിലെയും മലപ്പുറത്തെ മണ്ണഴിയിലെയും ജനങ്ങള്‍ക്ക് ഒരു സമാനതയുണ്ട്. പ്രകൃതിയോടുള്ള കരുതല്‍. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനാരോഹണം നാടെങ്ങും മധുരം കൊടുത്തും പടക്കം പൊട്ടിച്ചും അണികള്‍ ആഘോഷിച്ചപ്പോള്‍ മണ്ണഴിയിലെ പ്രവര്‍ത്തകരുടെ ആഘോഷം വ്യത്യസ്തമായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച ഫള്ക്സ് ബോര്‍ഡുകള്‍ പച്ചക്കറി വളര്‍ത്താനുള്ള ഗ്രോബാഗുകളാക്കി മാറ്റി. അതില്‍ പച്ചക്കറി തൈകള്‍ നട്ടു വിതരണം ചെയ്യുകയായിരുന്നു ഇവിടുത്തെ പ്രവര്‍ത്തകര്‍.