കല്‍പ്പറ്റ: വയനാട്ടില്‍ ഹയര്‍ സെക്കണ്ടറി ഓണ്‍ലൈന്‍ രജിസ്ട്രഷനു സൗജന്യ സേവനം നല്കുന്ന മിഷന് പ്ളസ് വണ്‍ പദ്ധതിക്കു തുടക്കമായി. വയനാട് ജില്ലാ പഞ്ചായത്തും ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ളസ് വണ്‍ പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം ലഭിച്ചിരുന്നില്ല. ഓപ്ഷനുകള്‍ നല്‍കുന്നതിലെ പിഴവു കാരണമായിരുന്നു എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കാതിരുന്നത്. ഇതിനു പരിഹാരം കാണുന്നതിനാണ് മിഷന് പ്ളസ് വണ്‍ പദ്ധതി നടപ്പാക്കുന്നത്.