പിണറായി വിജയനെ സിപിഎമ്മിന്റെ നിയസഭാകക്ഷി നേതാവായി പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് വി.എസ് 'കേരളത്തിലെ പാര്‍ട്ടിയുടെ ഫിദല്‍ കാസ്ട്രോ ആണെ'ന്ന് യെച്ചൂരി പറഞ്ഞത്. പ്രായവും അതുമൂലമുള്ള അവശതകളും കൊണ്ടാണ് വിഎസ്സിനെ ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ വഴികാട്ടിയായി കാസ്ട്രോയെ പോലെ വിഎസ് തുടരുമെന്നും യെച്ചൂരി പറഞ്ഞു. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ കാസ്ട്രോയുടെ കടമകള്‍ എന്തെല്ലാം? പങ്കെടുക്കുന്നവര്‍: ശ്രീരാമകൃഷ്ണന്, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ബി.ഉണ്ണികൃഷ്ണന്, ഭാസുരേന്ദ്രബാബു എന്നിവര്‍.