ചെന്നൈ: ആറാം തവണയും സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേര ഉറപ്പിച്ച് എഐഎഡിഎംകെ അധ്യക്ഷ ജയലളിത. മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം എം.ജി.ആറിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ് ഭരണ തുടര്‍ച്ചയിലൂടെ ജയലളിത ചെയ്തിരിക്കുന്നത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 128 സീറ്റുമായിട്ടാണ് എഐഎഡിഎംകെ അധികാരത്തിലെത്തുന്നത്. ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം 103 സീറ്റ് നേടി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമില്ലാത്തതാണ് ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൈവരിക്കാന്‍ ജയലളിതയെ സഹായിച്ചത്. അനധികൃത സ്വത്തു സമ്പാദന കേസ് അടക്കം ജയലളിതയ്ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.