തിരുവനന്തപുരം: പരവൂര്‍ പുറ്റിംങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടില്‍ നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിരുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചതോടെയാണിത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പൊട്ടാസ്യം ക്ലോറൈഡിനു പുറമേ അലുമിനിയം പൗഡറിന്റെയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്.