കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. ഷാജി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും ഷാജി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇടതു മേഖലയില്‍ വോട്ട് കുറഞ്ഞതാണ് മണ്ഡലത്തില്‍ വോട്ടു കുറയാനിടയാക്കിയതെന്നും അഴീക്കോട് ഇടതുപക്ഷത്തെ അതിജീവിക്കുന്നതോടൊപ്പം സംസ്ഥാനത്തും അധികാരത്തിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എം.ഷാജി പറയുന്നു.