തിരുനന്തപുരം: അഴിമതിയും വികസനവും വര്‍ഗ്ഗീയതയുമൊക്കെ ചര്‍ച്ച ചെയ്താണ് രണ്ടരമാസം നീണ്ട പരസ്യപ്രചാരണം അവസാനിച്ചത്. ബിജെപി ബന്ധവും മദ്യനയവും പെരുമ്പാവൂര്‍ കൊലക്കേസും തിരഞ്ഞെടുപ്പ് വിഷയങ്ങളായി. നവമാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ വാക്പോരും വലിയ ചര്‍ച്ചയായി. വികസനം, അഴിമതി, വര്‍ഗ്ഗീയത എന്നിവ എല്ലാത്തവണത്തെപ്പോലെയും ചര്ച്ചയ്ക്കുണ്ടായി. അഴിമതി കൊണ്ട് എല്‍.ഡി.എഫ് ആക്രമിച്ചപ്പോള്‍ യു.ഡി.എഫ് വികസനം കൊണ്ട് ചെറുത്തുനിന്നു. സരിത വിഷയം അവസാന ഘട്ടത്തില്‍ ഒന്നുയര്ന്നെങ്കിലും എല്‍.ഡി.എഫ് അതില്‍ നിന്ന് അകലം പാലിച്ചു. നാല്‍പ്പതോളം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നു. മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. 75 സീറ്റ് കിട്ടുമെന്ന് യു.ഡി.എഫും 80ല്‍ അധികം സീറ്റ് ലഭിക്കുമെന്ന് എല്‍.ഡി.എഫും താമര വിരിയിക്കുമെന്ന് ബി.ജെ.പിയും പറയുന്നു.