തലസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ മന്ത്രി വി.എസ് ശിവകുമാര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഇടതുമുന്നണിയുടെയും പുതിയ കേരളാകോണ്‍ഗ്രസ്സിന്റെ മാനം രക്ഷിക്കാനാണ് അഡ്വ. ആന്റണി രാജു പതിനെട്ടടവും പുറത്തെടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീശാന്തും എത്തിയതോടെ മത്സരം ഒരു ട്വന്റി ട്വന്റി മത്സരം പോലെയായി. കൊച്ചിയിലെ മത്സരവും ഇടത് വലതു മുന്നണിക്ക് നിര്‍ണ്ണായകമാണ്. കെ.ജെ. മാക്സി ഇടതനായി മത്സരിക്കുമ്പോള്‍ സിറ്റിങ് എം.എല്‍.എ ഡൊമനിക് പ്രസന്റേഷന് തന്നെയാണ് വലത് സ്ഥാനാര്‍ഥി. പ്രവീണ്‍ ദാമോദര്‍ പ്രഭുവാണ് ബിജെപി സ്ഥാനാര്‍ഥി.