പാമോലീന്‍ കേസില്‍ വിചാരണ തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ ഇപ്പോള്‍ ആരേയും കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കേരളസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിന്ഷന് നല്‍കിയിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് വി.എസ് അച്യുതാനനന്ദന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.