കൊല്ലം: ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. കുറ്റവാളിക്ക് തക്കതായ ശിക്ഷ ലഭിക്കും. കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. കവിയൂര്‍, കിളിരൂര്‍ വിഷയങ്ങളിലെ വി.ഐ.പി.കളുടെ പേര് വെളിപ്പെടുത്തുമെന്നും അവരെ ശിക്ഷിക്കുമെന്നും പറഞ്ഞിട്ട് വാക്കുപാലിക്കാത്തത് എന്തുകൊണ്ടാണെന്നും സിങ് ചോദിച്ചു. കൊല്ലം ചാത്തന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും.