കെ.കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപല്‍ വലതു മുന്നണിക്കായി മത്സരിക്കുന്ന മണ്ഡലമാണ് തൃശൂര്‍. തേറമ്പില്‍ രാമകൃഷ്ണന് 25 വര്‍ഷമായി ജയിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കോണ്‍ഗ്രസിന്റെ ഉറച്ച ഈ മണ്ഡലം പിടിക്കുന്നതിനായി ഇടതു മുന്നണി ചുമതലപ്പെടുത്തിയിരിക്കുന്നത് ഊര്‍ജ്വസ്വലനായ നേതാവ് വി.എസ്. സുനില്‍കുമാറിനെയാണ്. ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്ണനും ശക്തമായ സാന്നിദ്ധ്യമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ട്.