തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന നിലപാട് ആവര്‍ത്തിച്ചു വി.എസ്. അച്ചുതാനന്ദന്. നട്ടെല്ല് ഇല്ലാത്ത ഉദ്യോഗസ്ഥര്‍ തട്ടിയും മുട്ടിയും ന്യായം പറഞ്ഞ് കോടതിയില്‍ കേസുകള്‍ നീട്ടിക്കൊണ്ടു പോകുകയാണെന്നും വി.എസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി, അഴിമതിക്ക് 'അഴി' ഉറപ്പാക്കും എന്ന തലക്കെട്ടിലാണ് വി.എസ് തന്റെ പോസ്റ്റ് ആരംഭിച്ചത്. ബാംഗ്ലൂര്‍ കോടതിയില്‍ ഉള്ള കേസില്‍ ജൂണ്‍ 20ന് നേരിട്ടു ഹാജരായി മാപ്പു പറയേണ്ടേ എന്നും വി.എസ് ഓര്‍മ്മിപ്പിക്കുന്നു. ലോകായുക്തയില്‍ ഫയല്‍ ചെയ്യുന്നത് അടിപിടി കേസും പിടിച്ചുപറി കേസും അല്ല. അഴിമതി കേസുകളാണെന്ന് താങ്കള്‍ക്കും അറിയാമെന്നും വി.എസ് പറയുന്നു.