താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് സിപിഎം കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പറയാത്ത കാര്യം തന്റെ വായില്‍ കുത്തിത്തിരുകി തെമ്മാടിത്തരം കാട്ടിയെന്ന് വാര്‍ത്തക്കെതിരെ വി.എസ് പിന്നീട് പ്രതികരിച്ചതോടെ പത്രം അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു. എന്നാല്‍ പിന്നീട് തെമ്മാടിത്തരം എന്ന പദപ്രയോഗം പാടില്ലായിരുന്നവെന്ന് വി.എസ് ഫെയ്സ് ബുക്കില്‍ കുറിച്ചു. അഭിമുഖം നല്കുമ്പോള് വളരെ സൂക്ഷിക്കണമെന്നും അദ്ദേഹം എഴുതി. ഈ വിഷയം സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി.എന്‍ പ്രതാപന്, എ.എ റഹിം, ഫക്രുദ്ദീന്‍ അലി, ജേക്കബ് ജോര്‍ജ് എന്നിവര്‍.