കോഴിക്കോട്: താന്‍ പറഞ്ഞ കാര്യങ്ങള്‍ വിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തത് തെമ്മാടിത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. അഭിമുഖം ശുദ്ധ അസംബന്ധമാണ്. തന്നെ വന്നു കണ്ട മാധ്യമങ്ങളോട് പറഞ്ഞത് ഭാവി മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കും എന്നാണ്. എന്റെ വാക്കുകളെ തിരിച്ച് എന്റെ വായിലേക്കു തന്നെ തള്ളിക്കൊണ്ട് നിങ്ങളുടെ കൂടെയുള്ളവര്‍ ചെയ്തത് തെമ്മാടിത്തരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് വി.എസ്. പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു എന്നാണ് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, എല്ലാ കാര്യവും പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് അഭിമുഖത്തില്‍ വി.എസ് പറഞ്ഞു.