സി.പി.എം അഴീക്കോട് തിരിച്ചു പിടിക്കാനായി ചുമതലപ്പെടുത്തിയത് ഒരു കാലത്തു തങ്ങളുടെ സഖാവും ഇടയ്ക്ക് ശക്തനായ എതിരാളിയുമായിരുന്ന എം.വി. രാഘവന്റെ മകന് എം.വി. നികേഷ് കുമാറിനെയാണ്. തന്റെ മാധ്യമ ജീവിതം അവസാനിപ്പിച്ചാണ് നികേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സി.എം.പി എന്ന അച്ഛന്റെ പാര്‍ട്ടി ഇടതു മുന്നണിയോടു ഭാഗമായി നില്‍ക്കുമ്പോഴും സി.പി.എമ്മിന്റെ ചിഹ്നത്തില്‍ തന്നെയാണ്. 'ഗുഡ്മോര്‍ണിംഗ് അഴീക്കോട്' എന്ന വ്യത്യസ്തമായ വീഡിയോ പ്രചരണവും നികേഷ് നടത്തുകയാണ്. കേരള സമൂഹത്തെയും അഴീക്കോട് മണ്ഡലത്തെ പ്രത്യേകിച്ചും ബാധിക്കുന്ന പ്രശ്നങ്ങളാണ് തന്റെ വീഡിയോ ബ്ലോഗിലൂടെ നികേഷ് ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.