തിരുവനന്തപുരം: തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്കുന്ന വാക്കുകള്‍ ഇടതു നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് വി.എസ്. അച്ചുതാനന്ദന്. ജനപക്ഷ സര്‍ക്കാരിനെ അവരോധിക്കുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയകടമയെന്നു ഓര്‍മ്മിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് വി.എസിന്റെ പരാമര്‍ശം. ഇങ്ങനെ ഇവിടെ കുറിക്കാന്‍ കാരണം എന്നെക്കുറിച്ച് സഖാവ് പിണറായി വിജയന് മോശം പരാമര്‍ശം നടത്തിയതായി നിറയെ വാര്‍ത്തകള്‍ കാണാനിടയായതാണ്. അങ്ങനെയൊരു പദപ്രയോഗം താന്‍ നടത്തിയിട്ടില്ലെന്നും തന്റെ വായില്‍ മാധ്യമങ്ങള്‍ വാക്കുകള്‍ തിരുകിക്കയറ്റിയതാണെന്നും സഖാവ് വിജയന് വിശദീകരിച്ചതായും വായിച്ചു. വിവാദം ഇവിടെ തീരേണ്ടതാണ്. പക്ഷേ വീണ്ടും കൊഴുപ്പിക്കുന്ന മട്ടാണ് കാണുന്നത്'. മാധ്യമങ്ങളെയും എതിര് പാര്‍ട്ടികളെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.