ബി.ഡി.ജെ.എസ്സിന്റെ സഹായത്തോടെ ബി.ജെ.പി - കോണ്‍ഗ്രസ് സഖ്യമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടിയേരി എല്‍.ഡി.എഫിന്റെ തോല്‍വിക്ക് മുന്‍കൂര്‍ ജാമ്യമെടുത്താണ് പ്രസ്താവന നടത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ ബി.ഡി.ജെ.എസ് - ബി.ജെ.പി സഖ്യം ഏതുമുന്നണിയെ ബാധിക്കുമെന്ന അങ്കലാപ്പില്‍ പ്രചാരണയോഗങ്ങളില്‍ സഖ്യത്തിനെതിരെ രണ്ടുകൂട്ടരും ശക്തമായാണ് പ്രതികരിക്കുന്നത്. ഈ വിഷയം സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ഐ ഷാനവാസ്, എം.ബി രാജേഷ്, ബി രാധാകൃഷ്ണ മേനോന്, ജേക്കബ് ജോര്‍ജ്, ഡോ. ജോസ്കുട്ടി എന്നിവര്‍.