കൊച്ചി: തന്റെ കത്ത് വ്യാജമാണെന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സരിത. കത്തിന്റെ ആധികാരികത സംബന്ധിച്ച എന്ത് പരിശോധനയ്ക്കും തയ്യാറാണെന്നും തെളിവായി ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അത് ഉടന്‍ പുറത്ത് വിടുമെന്നും സരിത വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് കഴിഞ്ഞ ദിവസം സരിത പുറത്തിറക്കിയ കത്ത് വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമായിരുന്നു ഫെനിയുടെ ആരോപണം.