കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാര്‍ച്ച് 31 ന് പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച മാര്‍ച്ച് 26ന് പൂര്‍ത്തിയാക്കും. മാര്‍ച്ച് 27ന് കോണ്‍ഗ്രിന്റെ സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലെത്തും. അതേസമയം, ഇന്നുനടന്ന കോണ്‍ഗ്രസ് - ലീഗ് ചര്‍ച്ചയിലും സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമായില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും ഐക്യമുണ്ടോ ഐക്യമുന്നണിയില്‍? സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.എം സുരേഷ്ബാബു, എം.സി മായിന്‍ ഹാജി, എ. ജയശങ്കര്‍, എ സജീവന് എന്നിവര്‍.