ആലപ്പുഴ/പത്തനംതിട്ട: ആലപ്പുഴ ജില്ലയിലെ കായംകുളം, ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലും പത്തനംതിട്ടയിലെ കോന്നി ആറന്മുള മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായില്ല. നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ പ്രാദേശിക ഘടകങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമവായമാകാത്തതിനാല്‍ തീരുമാനമെടുക്കുന്നതു സംസ്ഥാന സെക്രട്ടറിയേറ്റിനു വിട്ടു. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാസെക്രട്ടറിയേറ്റു വിളിച്ചു ചേര്‍ത്തു.