ജനങ്ങളുമായുള്ള തന്റെ ബന്ധത്തിന്റെ ആഴം അറിയുന്നത് കൊണ്ട് പ്രതിപക്ഷം തന്നെ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വ്യക്തിപരമായി തന്നെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബാര്‍ക്കോഴ കേസില്‍ കെ.എം. മാണിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടില്ല. സോളാര്‍ ബാര്ക്കോഴക്കേസുകള് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കില്ലെന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദച്ചുഴിയിലും മുഖ്യമന്ത്രിക്ക് വിജയപ്രതീക്ഷയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: രാജ്മോഹന്‍ ഉണ്ണിത്താന്, രാജു എബ്രഹാം, ജേക്കബ് ജോര്‍ജ്, വി.എസ് സുനില്‍കുമാര്‍, എം.ടി രമേശ് എന്നിവര്‍.