ബംഗളൂരു: കേരളത്തില്‍ ബി.ജെ.പിക്കു വോട്ടു പിടിക്കാന്‍ ബംഗളൂരുവിലെ വാളണ്ടയര്മാരെ സജ്ജരാക്കുന്നു. ബംഗളൂരുവില്‍ സ്ഥിരതാമസക്കാരായ മലയാളികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോഷ്യല്‍ മീഡിയ വാളണ്ടിയര്‍മാര്‍ക്ക് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. കേരളത്തില്‍ ബി.ജെ.പി. 71ലധികം സീറ്റുകളില്‍ ജയിക്കുമെന്നും കുമ്മനം പ്രത്യാശ പ്രകടിപ്പിച്ചു.