കോഴിക്കോട്: പി. ജയരാജന് സാരമായ ആരോഗ്യപ്രശ്നമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ജയരാജന്റെ ആരോഗ്യപുരോഗതി അറിയിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. സിബിഐയുടെ ഹര്‍ജി ഫെബ്രുവരി 23 ന് വീണ്ടും പരിഗണിക്കും. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാലാണ് അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതെന്നും എന്നാല്‍ പരിശോധനയില്‍ എല്ലാം നോര്മലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.