ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളോട് അടിയന്തിരമായി ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിനു പിന്നില്‍ സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പിസമെന്നു സൂചന. നിയമസഭ തിരഞ്ഞെടുപ്പു അടുത്തിട്ടും ഐക്യത്തോടെ മുന്നോട്ടു പോകാന്‍ നേതാക്കള്‍ തയ്യാറാകാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാണ്ട്. വി.എം.സുധീരന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോടാണ് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചതനുസരിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പു നേതാക്കളെയും കെ.പി.സി.സി. അധ്യക്ഷനെയും ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്.