കോഴിക്കോട്: നാഗ്ജി ഫുട്ബാളില്‍ ഉക്രൈന് ടീം എഫ്.സി. നിപ്രോ സെമി ഫൈനലില്‍. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് നിപ്രോ സെമിയിലേക്കു മുന്നേറിയത്. രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. മത്സരം 90 മിനിറ്റ് പൂര്‍ത്തിയാക്കിയപ്പോഴും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അധിക സമയത്തിലാണ് നിപ്രോ രണ്ട് ഗോളുകളും നേടിയത്. നിപ്രോയ്ക്കു വേണ്ടി യൂറി വകുല്ക്കോയും വിറ്റാലി കിര്യെയെവുമാണ് ഗോള്‍ നേടിയത്.