പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ നിന്നും 15 കുട്ടികള്‍ കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രവേശനത്തിനുളള ആദ്യഘട്ടം വിജയകരമാക്കി. പ്രവേശന പരീക്ഷയില്‍ വിജയിച്ചുവന്ന ഇവര്‍ക്കിനി, ശാരീരിക ക്ഷമതാ പരിശോധനയും മുഖാമുഖവും ബാക്കിയുണ്ട്. സൈനിക സ്കൂളില്‍ നിന്നും 1991 ല്‍ പഠനം പൂര്‍ത്തിയക്കിയവരാണ് കുട്ടികളെ ഇതിനു പ്രാപ്തരാക്കിയത്. പ്രവേശന പരീക്ഷയില്‍ വിജയം നേടിയ ഇവരിന്ന് മികച്ച ആശയ വിനിമയ ശേഷിയുളളവരും അക്ഷരാഭ്യസമുളളവരും ആരുമായും ഇടപഴകാന്‍ വിമുഖതയില്ലാത്തവരുമാണ്. എട്ടുമാസത്തെ പ്രൊജക്ട് ഷൈന്‍ പരിശീലനമാണ് ഇവരെ സാധരണ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലേക്ക് കൈപിടിച്ചത്. ശാരീരിക ക്ഷമത പരിശോധനയാകും ഒരു പക്ഷെ ഇവരുടെ പ്രതീക്ഷകള്‍ക്ക് തടസ്സം തീര്ക്കുകയെന്ന് പ്രൊജക്ട് ഷൈന്‍ കോ ഓഡിനേറ്റര്‍ ബാബു മാത്യും പറഞ്ഞു.